കിളിമാനൂരിനെ സങ്കടത്തിലാഴ്ത്തി ദാരുണ വാർത്ത; ബുള്ളറ്റ് ബൈക്ക് ഓടയിലേക്ക് തെന്നി വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; നെഞ്ചുലഞ്ഞ് ഉറ്റവർ

Update: 2026-03-16 03:30 GMT

തിരുവനന്തപുരം: ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ - പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News