മലപ്പുറത്തെ ഞെട്ടിച്ച് അരുംകൊല; മരുമകളെ സ്വന്തം അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി; ക്രൂരകൃത്യം നടന്നത് ഭർത്താവ് പുറത്ത് പോയ സമയത്ത്; പിന്നിലെ കാരണം ദുരൂഹം; നടുക്കം മാറാതെ പ്രദേശം
By : സ്വന്തം ലേഖകൻ
Update: 2026-03-16 04:25 GMT
മലപ്പുറം: അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി. മരുമകൾ രജീലയാണ് ദാരുണമായി മരിച്ചത്. നിലമ്പൂർ കരുളായിയിൽ ആണ് സംഭവം. അമ്മായിയമ്മ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.
രജിലയുടെ ഭർത്താവ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് അമ്മായിയമ്മ ഈ കൊടുംകുറ്റകൃത്യം നടന്നത്. സംഭവം നടക്കുമ്പോൾ രജിലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നിലെ കാരണം അന്വേഷിച്ചുവരുന്നതായി പോലീസ് വ്യക്തമാക്കി.