സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു; വിദ്യാര്‍ത്ഥിനിക്ക് ഗുരുതരപരിക്ക്

റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു; വിദ്യാര്‍ത്ഥിനിക്ക് ഗുരുതരപരിക്ക്

Update: 2026-02-11 00:17 GMT

കോഴിക്കോട്: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിയെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവണ്ണൂരിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി അലീന മേരിയെ(19) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ചെറുവണ്ണൂര്‍ ശാരദമന്ദിരത്തിനു സമീപമാണ് അപകടമുണ്ടായത്. ദീര്‍ഘദൂര ബസില്‍ യാത്ര ചെയ്യുകയായിരുന്നു അലീന. ചെറുവണ്ണൂരില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി ബസ് നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാനായി സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


Tags:    

Similar News