ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സില്‍ ചരക്കുലോറിയിടിച്ച് അപകടം; അഞ്ച് അയ്യപ്പ ഭക്തര്‍ക്ക് പരിക്ക്: ബസ് ഡ്രൈവറുടെ നില ഗുരുതരം
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സില്‍ ചരക്കുലോറിയിടിച്ച് അപകടം
By : സ്വന്തം ലേഖകൻ
Update: 2026-02-14 02:40 GMT
തൃശ്ശൂര്‍: ഒല്ലൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സില്‍ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അയ്യപ്പഭക്തര്‍ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം.
പരിക്കേറ്റവര്‍ തൃശ്ശൂര്‍ ജില്ലാ ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. ഒല്ലൂര്‍ ആക്ട്സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.