സുഹൃത്തായ പ്രവാസിയുടെ വീട്ടില്‍ ആളെവെച്ച് മോഷണം നടത്തി; 37 പവന്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

സുഹൃത്തായ പ്രവാസിയുടെ വീട്ടില്‍ ആളെവെച്ച് മോഷണം നടത്തി; 37 പവന്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

Update: 2026-02-16 02:02 GMT

പൂവാര്‍: പ്രവാസിയായ സുഹൃത്തിന്റെ വീട്ടില്‍ ആളെവെച്ച് മോഷണം നടത്തിയ കേസില്‍ മുഖ്യസൂത്രധാരനെ പോലീസ് പിടികൂടി. പൂവാര്‍ തെക്കേത്തെരുവ് താഴത്തുവീട്ടില്‍ നൗഷാദ്(42) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാംപ്രതിയാണ് നൗഷാദ്. ഒന്നാംപ്രതി ഒളിവിലാണ്. ഇയാള്‍ പൂവാറിലെ ഒരു ബോട്ട് സര്‍വീസിന്റെ പങ്കാളിയാണ്. കഴിഞ്ഞ 28-ന് പൂവാര്‍ ആശുപത്രിക്കു സമീപം ഷാജഹാന്‍ മന്‍സിലില്‍ ഷാജഹാന്റെ വീട്ടില്‍നിന്ന് 37 പവനാണ് മോഷ്ടിച്ചത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ നൗഷാദ്, ഷാജഹാന്റെ സുഹൃത്താണ്.

മോഷണം ആസൂത്രണംചെയ്ത ഇയാള്‍ സുഹൃത്ത് നൗഫലിനെ മോഷണം നടത്താനായി വിളിച്ചുവരുത്തുകയും താമസസൗകര്യമൊരുക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു. വീട്ടില്‍ ആളില്ലാത്ത ദിവസം മോഷണം നടത്തിയശേഷം ഇവര്‍ തമിഴ്നാട്ടിലേക്കു കടന്നു. കാഞ്ഞിരംകുളം എസ്.എച്ച്.ഒ. രതീഷിന്റെ നേതൃത്വത്തിലാണ് നൗഷാദിനെ പിടികൂടിയത്.


Tags:    

Similar News