ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു; കൊച്ചുകുട്ടികളുടെ കാലില്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍; മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ രണ്ടാനമ്മയുടെ കൊടുംക്രൂരത: അച്ഛനെയും രണ്ടാനമ്മയേയും അറസ്റ്റ് ചെയ്ത് പോലിസ്

മൂന്ന് പെണ്‍കുട്ടികളെ ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു; അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍

Update: 2026-02-27 00:52 GMT

ചട്ടുകം ഉപയോഗിച്ച് മൂന്ന് കുട്ടികളെ അതിക്രൂരമായി പൊള്ളലേല്‍പ്പിച്ച രണ്ടാനമ്മയേയും കുട്ടികളുടെ അച്ഛനേയും പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് സംഭവം. ബീഹാര്‍ സ്വദേശികളായ മൂന്ന് കുരുന്നുകള്‍ക്കാണ് രണ്ടാനമ്മയുടെ അതിക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. അഞ്ചും ആറും പതിനൊന്നും വയസ്സുള്ള മൂന്നു കുട്ടികളാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുട്ടികളുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകണ്ട നാട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുക ആയിരുന്നു.

കേസില്‍ കുട്ടികളുടെ അച്ഛനും രണ്ടാനമ്മയും അറസ്റ്റിലായി. കൊച്ചുകുട്ടികളുടെ കാലുകളില്‍ ആഴത്തിലുള്ള മുറിപ്പാടുകളാണ് ഉള്ളത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിന്റെ കൂടി സഹായത്തോടുകൂടി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബീഹാറില്‍ നിന്ന് വന്ന രണ്ടാനമ്മയ്ക്കും അച്ഛനും ഒപ്പം കഴിയുന്ന കൊച്ചു കുട്ടികള്‍ക്ക് ഇടയ്ക്കിടെ അച്ഛനില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും മര്‍ദ്ദനവും പൊള്ളലുമേറ്റു. എന്നാല്‍ കരയാനല്ലാത കുട്ടികള്‍ക്ക് ഒന്നിനും കഴിഞ്ഞില്ല.

ഭാഷ അറിയാത്തതിനാല്‍ പരാതി പറയാന്‍ പോലും കുട്ടികള്‍ക്ക് ആരുമുണ്ടായിരുന്നില്ല. കൊച്ചു കൊച്ചു കാരണങ്ങള്‍ പറഞ്ഞാണ് രണ്ടാനമ്മ ചട്ടുകം ഉപയോഗിച്ച് മൂന്ന് കുട്ടികളുടേയും ദേഹത്ത് പൊള്ളല്‍ ഏല്‍പ്പിക്കാറുള്ളത്. പലപ്പോഴും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാനമ്മ ഷീലാദേവി, കുട്ടികളുടെ അച്ഛന്‍ രാജേഷ് ശര്‍മ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Tags:    

Similar News