ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിനതടവും 72,000 രൂപ പിഴയും

ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിനതടവും പിഴയും

Update: 2026-02-28 02:58 GMT

കോട്ടയം: ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനതടവും 72,000 രൂപ പിഴയും വിധിച്ചു. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് നീണ്ടൂര്‍ സ്വദേശിക്ക് ശിക്ഷ വിധിച്ചത്. പ്രതി പിഴത്തുക അടച്ചാല്‍ 65,000 രൂപ അതിജീവിതയ്ക്ക് കൊടുക്കാനും ഉത്തരവായി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2022 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഏറ്റുമാനൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 22 പ്രമാണങ്ങള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.


Tags:    

Similar News