12 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; മദ്രസാ അധ്യാപകന് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 30 വർഷം തടവ്

Update: 2026-03-10 23:49 GMT

കണ്ണൂര്‍: 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം കൂട്ടായി സ്വദേശി ടി.പി. നസീബിനെയാണ് (39) കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി എം.ടി. ജലറാണി ശിക്ഷിച്ചത്. പഴയങ്ങാടിയിലെ ഒരു മദ്രസയില്‍ അധ്യാപകനായിരിക്കെയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. 2023 മേയ് മുതല്‍ 2024 സെപ്റ്റംബര്‍ വരെ കുട്ടിയെ പല തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടിയില്‍ നിന്നും വിവരങ്ങള്‍ റിഞ്ഞ കുടുംബം പരാതി നല്‍കുക ആയിരുന്നു.


Tags:    

Similar News