മാവേലിക്കരയില്‍ വാഹനാപകടം; ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-03-19 04:24 GMT
ആലപ്പുഴ: മാവേലിക്കര മിച്ചല്‍ ജംക്ഷന് കിഴക്ക് നടയ്ക്കാവില്‍ ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് അപകടം. ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് മരിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവികാട് കീര്‍ത്തി ഭവനം സുധേഷ് ചന്ദ്രന് (44 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെ ആണ് അപകടം സംഭവിച്ചത്.