നാലു വര്‍ഷം മുമ്പ് ഒളിച്ചോടിയ ഭാര്യയെയും കാമുകനെയും കണ്ടു; 'നന്നായി നോക്കണമെന്ന്' പരിഹാസം; വാക്കുതര്‍ക്കം, കയ്യാങ്കളി; യുവാവിന്റെ കൈ തല്ലിയൊടിച്ച് മുന്‍ഭര്‍ത്താവ്‌

Update: 2026-03-31 10:23 GMT

ആലപ്പുഴ: നാല് വര്‍ഷം മുമ്പ് ഒളിച്ചോടിയ ഭാര്യയെയും കാമുകനെയും ഒന്നിച്ചു കണ്ടതോടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും. ഒടുവില്‍ ഭാര്യയുമായി ഒളിച്ചോടി പോയി വിവാഹം ചെയ്ത യുവാവിന്റെ കൈ മുന്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് മുന്‍ഭര്‍ത്താവ് യുവതിയുടെ രണ്ടാം ഭര്‍ത്താവിന്റെ കൈ അടിച്ചൊടിച്ചത് . കേസില്‍ അരൂര്‍ സ്വദേശിയായ സജിത്തിനെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 24ന് രാവിലെ അരൂരിലെ ഹോട്ടലിനു സമീപമാണ് ആക്രമണം.

നാലു വര്‍ഷം മുമ്പ് തന്റെ ഭാര്യയുമായി ഒളിച്ചോടിയത്. വിവാഹം ചെയ്ത ആളെയും മുന്‍ ഭാര്യയെയും നേരില്‍ കണ്ടപ്പോള്‍ പഴയ ഭര്‍ത്താവ് രോഷാകുലനാവുകയും തന്റെ ഭാര്യയെ നന്നായി നോക്കണമെന്ന് പരിഹസിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്കെത്തി. അടിപിടിയില്‍ കൈയ്ക്ക് പരുക്ക് പറ്റിയ എരമല്ലൂര്‍ സ്വദേശി അശ്വപ്രസാദ് ആശുപത്രിയില്‍ ചികില്‍സയിലാണ്

Similar News