'സോണിയ ഗാന്ധിക്ക് പോറ്റി കൈയ്യില്‍ കെട്ടിക്കൊടുത്തത് എന്താണ്? രാഹുല്‍ ഗാന്ധി ഇവിടെ വന്ന് പാട്ട് പാടുമ്പോള്‍ ഓര്‍ക്കണം അതൊക്കെയെന്ന് എം വി ഗോവിന്ദന്‍

Update: 2026-03-31 13:00 GMT

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സോണിയാഗാന്ധിയുടെ കൈയ്യില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്തോ കെട്ടികൊടുക്കുന്നത് നമ്മള്‍ കണ്ടല്ലോ എന്താ കെട്ടികൊടുത്തത്? അത് രാഹുല്‍ ഗാന്ധിയ്ക്ക് വീട്ടില്‍ നിന്ന് തന്നെ മനസിലാകുന്ന കാര്യമാണല്ലോ. ഇവിടെ വന്ന് പാട്ട് പാടുമ്പോള്‍ ഓര്‍ക്കണം അതൊക്കെ എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ഇതുമായുള്ള ബന്ധം ജനങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നിട്ട് ഇവിടെ വന്ന് പാട്ട് പാടിയാല്‍ കാര്യം ശെരിയാകുമോ? ഉത്തരവാദിത്വമുള്ള ഇന്ത്യയുടെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിക്കുന്നൊരാള്‍ തരംതാണ രീതിയില്‍ വന്ന് കേരളത്തെ അധിക്ഷേപിക്കുകയാണ്.

കേരളം വ്യവസായ സൗഹൃതമല്ലെന്നാണ് ആരോപണം. ഇന്ത്യയിലെ സ്വയം സംരംഭകരുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. വ്യവസായിക മേഖലയിലെ ഇടപെടലില്‍ 28-ാം സ്ഥാനത്തായിരുന്നു കേരളം പിന്നീട് അത് 15-ാം സ്ഥാനത്തായി എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നാം സ്ഥാനത്താണ് കേരളം. തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം വ്യക്തമാക്കി.

Similar News