ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ഇടവഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി ഉപദ്രവിച്ചു; എലൂർ സ്വദേശി വിപിൻ പിടിയിൽ

Update: 2026-03-31 14:54 GMT

കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. എലൂർ സ്വദേശി വിപിനെയാണ് (30) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കളമശേരി മാലിക്ക് ഷോപ്പിനു സമീപത്തെ ഇടവഴിയിലായിരുന്നു സംഭവം. ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കു നടന്നുപോവുകയായിരുന്നു യുവതിയെ പ്രതി തടഞ്ഞുനിർത്തി അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News