തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി 25 പവന്‍ കവര്‍ന്നു; പ്രതിയെ ഇടുക്കിയില്‍ നിന്നും പിടികൂടി പോലിസ്
തിരുവനന്തപുരത്ത് നിന്നും 25 പവന്‍ കവര്‍ന്നു; പ്രതിയെ ഇടുക്കിയില്‍ നിന്നും പിടികൂടി
തിരുവനന്തപുരം: മണ്ണന്തലയില്‍ വീട്ടില്‍ നടന്ന സ്വര്‍ണമോഷണക്കേസിലെ പ്രതിയെ പോലിസ് ഇടുക്കിയില്‍ നിന്നും അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം സ്വദേശി ഗോവിന്ദന്‍ കുട്ടി (43) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. മണ്ണന്തലയിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി 25 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുക ആയിരുന്നു. നാലാഞ്ചിറ സ്വദേശിനി ഇന്ദിരയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ രണ്ട് നിലകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്.
മണ്ണന്തല പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ഇടുക്കി ഉപ്പുതറ ഭാഗത്ത് പ്രതിയുണ്ടെന്ന് മനസിലാക്കിയാണ് അന്വേഷണ സംഘം പിടികൂടിയത്. മണ്ണന്തല എസ്എച്ച്ഒ അനൂപ് എസ്, എസ്.ഐ റനോക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഗ്രേഡ് എസ് ഐമാരായ അനീഷ്, അനൂപ്, ഷാജിര്‍, സി പി ഒ മാരായ മുജീബ്, അഞ്ജലി, റംസി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.