സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസിന് ഇടപെടാമെന്ന പരാമര്‍ശം തിരുത്തണം: മനുഷ്യാവകാശ കമ്മീഷന്‍

സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസിന് ഇടപെടാമെന്ന പരാമര്‍ശം തിരുത്തണം: മനുഷ്യാവകാശ കമ്മീഷന്‍

Update: 2026-04-06 11:09 GMT

\തിരുവനന്തപുരം: സിവില്‍ തര്‍ക്കങ്ങളില്‍ പോലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തില്‍ കേരള പോലീസിന്റെ വെബ് സൈറ്റിലുള്ള പരാമര്‍ശം തിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. രണ്ടുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം.

പോലീസ് സേന സിവില്‍ തര്‍ക്കങ്ങളില്‍ ഇടപെടരുതെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ഉത്തരവില്‍ പറഞ്ഞു.

പോലീസ് വെബ് സൈറ്റിലുള്ള പൗരാവകാശ ചാര്‍ട്ടറിലെ അഞ്ചാം ഖണ്ഡികയിലുള്ള പരാമര്‍ശം തിരുത്തണമെന്ന പരാതിയിലാണ് നടപടി. പൗരാവകാശ ചാര്‍ട്ടറിന്റെ പരിഷ്‌ക്കരണ നടപടികള്‍ നടന്നുവരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടു വന്നിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പൊതുപ്രവര്‍ത്തകനായ ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് നടപടി.

Tags:    

Similar News