വീടിനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം; സഹോദരങ്ങള്‍ അറസ്റ്റില്‍

വീടിനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം

Update: 2026-04-10 03:37 GMT

തിരുവനന്തപുരം: വീടിനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തത യുവാവിന് ക്രൂര മര്‍ദനം. തിരുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച അയല്‍വാസികളായ സഹോദരങ്ങളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്, കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫര്‍ (23), മുഹമ്മദ് സഫന്‍ (21) എന്നിവരാണ് പിടിയിലായത്. ഇരുമ്പുവടി കൊണ്ട് നടത്തിയ ആക്രമണത്തില്‍ യുവാവിന്റെ ഇരുപുരികങ്ങളുടെ വശങ്ങളിലും കാല്‍ വിരലുകള്‍ക്കും പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. മകനെതിരെയുള്ള ആക്രമണം തടയാന്‍ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും പ്രതികള്‍ ഉപദ്രവിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് പിന്നാലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കേസ്സിലെ ഒന്നാം പ്രതിയായ മുഹമ്മദ് സഫര്‍ മുന്‍പും ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2020-ല്‍ കരമന പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആക്രമണക്കേസിലെ പ്രതിയാണ് ഇയാള്‍. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Tags:    

Similar News