മയ്യിലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധിഭവന്‍ അടിച്ചു തകര്‍ത്തു; അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

മയ്യിലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധിഭവന്‍ അടിച്ചു തകര്‍ത്തു

Update: 2026-04-10 04:40 GMT

കണ്ണൂര്‍: സി.പി എം ശക്തി കേന്ദ്രമായ മയ്യിലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകര്‍ത്തു. മയ്യില്‍ ടൗണിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവനാണ് തകര്‍ത്തത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ മയ്യിലില്‍ തുടരുകയാണ്.

മുല്ലക്കൊടിയില്‍ പോളിങ് കഴിഞ്ഞു മടങ്ങുകയായിരുന്ന എല്‍ഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റിരുന്നു വ്യാഴാഴ്ച്ച വൈകിട്ട് ആറരയോടെ മുല്ലക്കൊടി യു പി സ്‌കൂളിലെ ബൂത്തിന് സമീപമാണ് അക്രമണം നടന്നത്. സി പി എം പ്രവര്‍ത്തകന്‍ മുല്ലക്കൊടി കുറ്റി ചിറയിലെ പി പി പ്രകാശനാണ് കുത്തേറ്റത്. യു.ഡി എഫ് ഏജന്റായ ഭാസ്‌കരനെ മര്‍ദ്ദിച്ച വൈരാഗ്യത്താല്‍ ഭാസ്‌കരന്റെ സഹോദരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി കൃഷ്ണന്‍ കയ്യില്‍ കരുതിയ കത്തി കൊണ്ടു കുത്തിയെന്നാണ് പരാതി.

പ്രകാശന്‍ കണ്ണൂര്‍ എ കെ ജി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൃഷ്ണനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്റെ തട്ടകമാണ് മയ്യില്‍. ഏറെക്കാലം മയ്യില്‍ ഏരിയാ സെക്രട്ടറിയായിരുന്നു ടി കെ ഗോവിന്ദന്‍. തളിപറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് പരാജയ ഭീതിയില്‍ അക്രമം അഴിച്ചു വിടുകയാണെന്ന് യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്‍ ആരോപിച്ചു.

Tags:    

Similar News