നിതിന്‍ രാജിന്റെ മരണം: ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്
By : സ്വന്തം ലേഖകൻ
Update: 2026-04-13 07:33 GMT
തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍രാജിന്റെ മരണത്തില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ കൂടാതെ കേരള ആരോഗ്യ സര്‍വകലാശാല എന്‍ക്വയറി കമ്മിറ്റി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജ്.
നിതിന്‍ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണ്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകും. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കര്‍ശനമായി ഉറപ്പാക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആ കുടുംബത്തിന്റെ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്. ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലും എവിടേയും ഒരു കാരണവശാലും കേരളം അനുവദിച്ചു കൂടായെന്നും വീണാ ജോര്‍ജ് കൂട്ടിചേര്‍ത്തു.