വനിതാ നേതാവിന് നാലാം തവണയും സീറ്റ് നൽകിയെന്ന് ആരോപണം; നെയ്യാറ്റിൻകര സിപിഎമ്മിൽ പൊട്ടിത്തെറി; ടൗൺ ബ്രാഞ്ച് കമ്മിറ്റിയിൽ വൻ പ്രതിഷേധം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം നേതൃത്വത്തിൽ വൻ പ്രതിസന്ധി. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയെ തുടർന്ന് ടൗൺ ബ്രാഞ്ച് കമ്മിറ്റിയിൽ വ്യാപക പ്രതിഷേധം. സീറ്റ് നിഷേധിക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറി പാർട്ടിക്ക് വെല്ലുവിളിയായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് പാർട്ടി നേതൃത്വം പ്രതിരോധത്തിലായത്.
നെയ്യാറ്റിൻകര നഗരസഭയിലെ ടൗൺ വാർഡിൽ സിപിഎം സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ടൗൺ ബ്രാഞ്ച് സെക്രട്ടറി രതീഷിനെ ഒഴിവാക്കി, സിറ്റിംഗ് കൗൺസിലറും നേതാവുമായ അലിഫാത്തിമയ്ക്ക് നാലാം തവണയും സീറ്റ് നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം പൊട്ടി പുറപ്പെട്ടത്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രതീഷ് നിലവിൽ പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിമതനായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.