ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡും എമ്പുരാന്‍ വിവാദവും തമ്മില്‍ ബന്ധമില്ല; രാഷ്ട്രീയ വിരോധത്തിന്റെ പേരിലല്ല റെയ്ഡ്; സിനിമയെ സിനിമയായി മാത്രം കാണണമെന്നതാണ് ബിജെപി നിലപാടെന്നും വി മുരളീധരന്‍
ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡും എമ്പുരാന്‍ വിവാദവും തമ്മില്‍ ബന്ധമില്ല
ചെന്നൈ: ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡും എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദവും തമ്മില്‍ ബന്ധമില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. രാഷ്ട്രീയ വിരോധത്തിന്റെ പേരിലല്ല ഗോകുലം ചിട്ടിക്കമ്പനി ഓഫിസില്‍ ഇ.ഡി റെയ്ഡ് നടത്തുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന പരിശോധനകള്‍ മാത്രമാണത്. റെയ്ഡ് നടത്തുന്നുവെന്നത് കൊണ്ട് മാത്രം ഒരു സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് അര്‍ഥമില്ല. കുറ്റകൃത്യം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഏജന്‍സികള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. എമ്പുരാന്‍ സിനിമാ വിവാദവുമായി റെയ്ഡിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ല. സിനിമയെ സിനിമയായി മാത്രം കാണണമെന്നതാണ് ബിജെപി നിലപാടെന്നും വി മുരളീധരന്‍ പറഞ്ഞു.