നെസ്റ്റ് ഗ്രൂപ്പ് ഡയറക്ടും രാജ്യാന്തര ബാസ്‌കറ്റ് ബോള്‍ താരവുമായ എ.എം. ഇക്ബാല്‍ അന്തരിച്ചു

നെസ്റ്റ് ഗ്രൂപ്പ് ഡയറക്ടും രാജ്യാന്തര ബാസ്‌കറ്റ് ബോള്‍ താരവുമായ എ.എം. ഇക്ബാല്‍ അന്തരിച്ചു

Update: 2025-06-02 10:36 GMT

കൊച്ചി: രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ താരവും നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടുമായ കൊച്ചി മാടവന പനക്കപ്പറമ്പ് എ.എം. ഇക്ബാല്‍ (73) അന്തരിച്ചു. ആലുവാ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

തേയില ബിസിനസുകാരന്‍ കോട്ടയം ഇസ്മായില്‍ അലിയുടെയും സുഹറാ ബീവിയുടെയും മകനാണ്. രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോളില്‍ കേരളം സംഭാവന ചെയ്ത മികച്ച താരമായിരുന്നു എ.എം. ഇക്ബാല്‍ .

കോട്ടയം ബസേലിയോസ് കോളേജ് ,കേരള യൂണിവേഴ്‌സിറ്റി, കേരള സംസ്ഥാന ടീം ക്യാപ്റ്റനുമായിരുന്നു. ബാസ്‌കറ്റ്‌ബോള്‍ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ടേഴ്‌സ് പ്രസിഡണ്ടാണ്. ആലുവാ ജാമിഅ ഹസനിയ ട്രസ്റ്റ് അംഗമാണ്.

ഭാര്യ: റാബിയ ആലുവ മാനാടത്ത് കുടുംബാംഗമാണ്.

മക്കള്‍: ടീന (അബൂദാബി), ആസിഫ് (എക്‌സ്പഡൈറ്റേഴ്‌സ്, കൊച്ചി)

മരുമക്കള്‍: സൂരജ് അബൂദാബി),ഐഷ

നെസ്റ്റ് ഗ്രൂപ്പ് ഡയറക്ടര്‍, രാജ്യാന്തര ബാസ്‌കറ്റ് ബോള്‍ താരം, എ.എം. ഇക്ബാല്‍, മരണം

Tags:    

Similar News