തൃശൂരില്‍ വീണ്ടും കൊലപാതകം; അന്യ സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; കൊലപാതകം വാക്കേറ്റത്തെ തുടര്‍ന്ന്; റൂമില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ ഒളിവില്‍
തൃശൂര്‍: തൃശൂരിലെ കുന്നംകുളത്ത് അന്യസംസ്ഥാന തൊഴിലാളികളില്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് കൊലപാതകം. ഇവര്‍ താമസിച്ചിരുന്ന മറിയില്‍ വച്ചാണ് കൊലപാതകം നടന്നത്. പട്ടാമ്പി റോഡിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ താമസിച്ചിരുന്ന മുറിയിലാണ് ഒഡീഷ സ്വദേശി പിന്റു (18)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണപ്രകാരം, ഒരുമിച്ച് താമസിച്ചിരുന്ന തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്റുവിനെ മാരകായുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. മുറിയില്‍ ആകെ ആറുപേരാണ് താമസിച്ചിരുന്നത്, എന്നാല്‍ സംഭവത്തിന് ശേഷം മൂന്നു പേര്‍ കാണാതായതായാണ് വിവരം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കാണ് മാറ്റിയത്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.