നാടിന് അഭിമാനം..; മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് വഴി എൻട്രി; പാതാമ്പുഴയിൽ നിന്ന് ഡൽഹിയിലെ റിപ്പബ്ലിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം

Update: 2025-01-12 15:13 GMT

പൂഞ്ഞാർ: ഒരു നാടിന് തന്നെ അഭിമാനമായി പാതാമ്പുഴയിൽ നിന്ന് ഡൽഹിയിലെ റിപ്പബ്ലിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്കൊപ്പം ഭർത്താവിനും ഡൽഹിയിൽ ജനുവരി 26 ന് നടക്കാൻ പോകുന്ന റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാനാണ് അവസരം ലഭിച്ചിരിക്കുന്നത്.

വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ ബുത്ത് ബി.എൽ.ഒയും, പഞ്ചായത്ത് തല കില ആർ.പി യും, കഴിഞ്ഞ 20 വർഷമായി പഞ്ചായത്ത് തല ലീഡറായി പ്രവർത്തിച്ചു വരികയാണ്. ജനുവരി 26 ന് ഡൽഹിക്ക് ഭർത്താവ് പാതാമ്പുഴ വടക്കേൽ ജോണിയ്ക്കൊപ്പം പങ്കെടുക്കുവനാണ് കേന്ദ്ര സർക്കാറിൻ്റെ ക്ഷണം ലഭിച്ചത്.

എന്തയാർ ഓലിക്കൽ ഒ.ഇ ചാക്കോയുടേയും ശോശാമ്മ ചാക്കോയുടേയും മകളാണ്. സംസ്ഥാന തലത്തിൽ അഞ്ച് അങ്കണവാടി വർക്കർക്കും ഒരു സി.ഡി.പി.ഒ യ്ക്കും പങ്കെടുക്കുവാനാണ് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.

Tags:    

Similar News