ചൂണ്ടയിടാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി പീഡനം; പോക്സോ കേസിൽ പ്രതിക്ക് 50 വർഷം തടവ്; ശിക്ഷ വിധിച്ച് കോടതി
By : സ്വന്തം ലേഖകൻ
Update: 2025-06-29 13:02 GMT
കായംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചൂണ്ടയിടാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് അമ്പതു വർഷം കഠിന തടവിന് ശിക്ഷിച്ചു.
കായംകുളം പോലീസ് സ്റ്റേഷനിൽ 2001ൽ രജിസ്റ്റർ ചെയ്ത പോക്സോകേസിലെ പ്രതി കായംകുളം ചേരാവള്ളി വലിയപറമ്പിൽ ഷാജഹാനെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി വിവിധ വകുപ്പുകളിലായി അമ്പതു വർഷം കഠിനതടവിനും തൊണ്ണൂറ്റി അയ്യായിരം രൂപ പിഴ ഒടുക്കാനും പിഴ അടക്കാത്ത പക്ഷം രണ്ടു വർഷം അധികതടവിനും ശിക്ഷ വിധിച്ചിരിക്കുന്നത്.