പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു: പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു: പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി

Update: 2025-12-16 05:19 GMT

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി. അങ്ങാടിക്കല്‍ വടക്ക് കല്ലുകാട്ട് വീട്ടില്‍ വേണുലാലിനെ(53)യാണ് ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ടി. മഞ്ജിത് അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കാനും വിധിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ അച്ഛന്റെ കുടുംബവീട്ടില്‍ വച്ച് സ്വിച്ച് ബോര്‍ഡ് നന്നാക്കാന്‍ എത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

പന്തളം എസ്.ഐ. സി.വി. വിനോദ് കുമാര്‍ ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത് പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.

കോടതി നടപടികള്‍ ലെയ്സന്‍ ഓഫീസര്‍ ദീപാ കുമാരി വി.ആര്‍ ഏകോപിപ്പിച്ചു പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ഈ കേസിന്റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഏഴുമാസത്തിനുള്ളിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.

Tags:    

Similar News