കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തര്‍ക്കം; പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത് 25, 88000 രൂപ: പണം കണ്ടെത്തിയത് മതിയായ രേഖകള്‍ ഇല്ലാതെ

Update: 2025-03-17 03:18 GMT

മഞ്ചേശ്വരം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനൊടുവിൽ പൊലീസ് പിടിച്ചെടുത്തത് 25, 88000 രൂപ. ശനിയാഴ്ച്ച അർദ്ധ രാത്രിയോടെ മഞ്ചേശ്വരം ടൗണിലാണ് സംഭവമുണ്ടായത്. മംഗളൂരുവിൽ നിന്ന് ഹൊസങ്കടിയിലേക്ക് പഴങ്ങൾ കൊണ്ടുവരികയായിരുന്ന കാറും യാത്രക്കാർ സഞ്ചരിച്ചിരുന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇതേത്തുടർന്ന് ഇരു വാഹനങ്ങളും റോഡിന് വശത്തേക്ക് വണ്ടി മാറ്റി നിർത്തി തർക്കം തുടർന്നു.

ഈ സമയത്ത് ഹൈവേ പട്രോളിങ്ങിനെത്തിയ എസ്.ഐ കെ.വി സുമേഷ് രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ ഇടപെട്ടു. ഇതേത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ പഴം കയറ്റിയ കാറിൽ നിന്നും പണം കണ്ടെത്തി. എന്നാൽ ഇത്രയും പണം കാറിൽ സൂക്ഷിച്ചിരുന്നെങ്കിലും മതിയായ രേഖകൾ കയ്യിലുണ്ടായിരുന്നില്ല. ഇതോടെ 25, 88000 രൂപ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത തുക കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News