ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ കാട് കയറി; പിന്നെ ഒരു വിവരവും ഇല്ല; നിലമ്പൂർ വനത്തിൽ ഗർഭിണിയായ യുവതിയെ കാണാതായി; തിരച്ചിൽ ആരംഭിച്ചു

Update: 2025-11-19 12:31 GMT

വയനാട്: എട്ടുമാസം ഗർഭിണിയായ ആദിവാസി യുവതി ലക്ഷ്മിയെ (ശാന്ത) നിലമ്പൂർ വനത്തിനുള്ളിൽ കാണാതായി. വയനാട് ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ്റെ ഭാര്യയാണ് കാണാതായ ലക്ഷ്മി.

മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അട്ടമലയിലാണ് സംഭവം. പണിയ വിഭാഗത്തിൽപ്പെട്ട ലക്ഷ്മി പുറംലോകവുമായി അധികം ബന്ധമില്ലാത്ത വ്യക്തിയാണ്.

സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചതിന് ശേഷം ഉന്നതിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ലക്ഷ്മിയെ കാണാതാവുകയായിരുന്നു. യുവതിക്കായി നിലമ്പൂർ വനത്തിൽ പോലീസും വനംവകുപ്പും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.

Tags:    

Similar News