സമയത്തെച്ചൊല്ലി തർക്കം; സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്

Update: 2025-09-17 14:20 GMT

പാലക്കാട്: മരുതറോഡിൽ സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ലുണ്ടായ സംഭവത്തിൽ കേസെടുത്ത് പോലീസ്. അശ്വതി ബസിലെയും മേച്ചേരി ബസിലെയും ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്. സംഭവം കഴിഞ്ഞ ദിവസം വൈകുന്നേരമാണ്.

തർക്കത്തിനിടെ മേച്ചേരി ബസിലെ ജീവനക്കാരനായ രാജേഷ് കുമാർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പ്രതികളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യാത്രക്കാർ നോക്കിനിൽക്കെയാണ് ബസ് ജീവനക്കാർ നടുറോഡിൽ ഏറ്റുമുട്ടിയത്.

Tags:    

Similar News