മഹാരാഷ്ട്ര തീരും മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; കാറ്റ് വീശുമെന്നും മുന്നറിയിപ്പ്

Update: 2025-07-04 11:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ വ്യാപകമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ വ്യാപിച്ചുള്ള ന്യൂനമര്‍ദമാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. ഇത് പ്രകാരം ജൂലൈ 4 മുതല്‍ 8 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് പ്രവചനമെന്നും ഈ കാലയളവില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തീരപ്രദേശങ്ങളില്‍ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലേക്കിറങ്ങുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും, തീരദേശവാസികള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭാവ്യ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ പൂര്‍ണ്ണ സജ്ജതയോടെ പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News