'കുട എടുക്കാൻ മറക്കല്ലേ...!'; സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
By : സ്വന്തം ലേഖകൻ
Update: 2025-06-11 10:11 GMT
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിവരങ്ങൾ. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്നും അധികൃതർ വ്യക്തമാക്കി.