പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 87 വർഷം കഠിന തടവും 4,37,000 രൂപ പിഴയും വിധിച്ച് കോടതി

Update: 2024-10-25 13:49 GMT

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പോക്സോ കേസില്‍ പ്രതിക്ക് 87 വർഷവും ആറ് മാസവും കഠിന തടവും 4,37,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മഞ്ചേരി പോക്സോ കോടതിയുടേതാണ് ശിക്ഷ. 6 വയസുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. കേസിൽ ആനക്കയം സ്വദേശി ജയചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.

2021 ഫെബ്രുവരി 11 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുറ്റിയിൽ നിന്നും വിവരമറിഞ്ഞ അമ്മ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് മഞ്ചേരി പോലീസ് കേസെടുത്ത് ജയചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News