60കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ; അറസ്റ്റിലായത് മേക്കാടുകാരൻ ഉന്മേഷ്
By : സ്വന്തം ലേഖകൻ
Update: 2025-10-08 12:00 GMT
ചവറ: കൊല്ലം ചവറയിൽ 60കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ണൂർ പുതിയങ്ങാടിയിൽ നിന്ന് പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന മേക്കാട് രഞ്ജിത്ത് ഭവനിൽ രാജേന്ദ്രന്റെ മകൻ ഉമേഷിനെ (36) ആണ് ചവറ എസ്.എച്ച്.ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
അതിക്രമത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ചവറ പോലീസ് സബ് ഇൻസ്പെക്ടർ ഷാജിമോൻ, എസ്.സി.പി.ഒമാരായ രാജീവ് കുമാർ, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്.