വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; നിലവിളി കേട്ട് ആളുകൾ ഓടികൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു; ഒടുവിൽ യുവാവ് പൊലീസിന്റെ പിടിയിൽ; സംഭവം വർക്കലയിൽ

Update: 2025-01-16 09:33 GMT

തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വർക്കല ആറാട്ട് റോഡ് പുതുവൽ വീട്ടിൽ സന്തോഷ് (33) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല ഡിവൈ.എസ്.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയ പ്രതി വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടികൂടി. ഇതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. ഇൻസ്പെക്ടർ ജെ.എസ്.പ്രവീൺ, ജി.എസ്.ഐ. ബിജിരാജ്, സലിം, സി.പി.ഒ. ഷംനാദ്, ഷൈൻരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Tags:    

Similar News