കളമശ്ശേരിയില്‍ പിടിച്ചെടുത്ത കഞ്ചാവ് മഞ്ഞുമലയുടെ ഒരറ്റം മാത്രം; പുതിയ തലമുറയെ നശിപ്പിക്കുന്ന അണുബാധയായി എസ് എഫ് ഐ മാറിയെന്ന് ബിജെപി നേതാവ് ആര്‍എസ് രാജീവ്
By : സ്വന്തം ലേഖകൻ
Update: 2025-03-15 10:57 GMT
തിരുവനന്തപുരം: കേരളത്തിലെ സ്റ്റുഡന്‍സ് സെന്ററുള്‍പ്പെടെ എസ് എഫ് ഐ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകള്‍ നിര്‍ബ്ബന്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബിജെപി നേതാവ് ആര് എസ് രാജീവ്. കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് മഞ്ഞ്മലയുടെ ഒരറ്റം മാത്രമാണ്. പുതിയ തലമുറയെ നശിപ്പിക്കുന്ന അണുബാധയായി എസ് എഫ് ഐ മാറിയിരിക്കുകയാണ്. ഒറ്റപ്പെട്ട സംഭവമായി ഇതിനെയും കാണാതെ പോലീസും, എക്സൈസും നിഷ്പക്ഷമായ അന്വേഷണത്തിന് തയ്യാറാകണമെന്ന് രാജീവ് ആവശ്യപ്പെട്ടു.