ആക്രമിക്കേണ്ട ആളല്ല അദ്ദേഹം; ആറ് പതിറ്റാണ്ട് പാരമ്പര്യം; രക്തസാക്ഷി കുടുംബാംഗം; മോശമായത് കാണുമ്പോള്‍ ചിലപ്പോള്‍ പോട്ടിത്തെറിച്ച് പറയും; അതില്‍ തെറ്റില്ല; സുധാകരനെ പിന്തുണച്ച് സലാം എംഎല്‍എ
ആലപ്പുഴ: ജി സുധാകരന്റെ മഹത്വം എച്ച് സലാം എംഎല്‍എ തിരിച്ചറിഞ്ഞു. സൈബര്‍ ആക്രമണങ്ങളില്‍ ജി. സൂധാകരന് പിന്തുണയുമായി എച്ച്. സലാം എംഎല്‍എ എത്തുന്നത് രാഷ്ട്രീയ കൗതുകമാണ്. പാര്‍ട്ടിക്ക് എതിരായി സുധാകരന്‍ കെപിസിസി വേദിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സലാം പറഞ്ഞു. അമ്പലപ്പുഴ എംഎല്‍എയാണ് സലാം. സലാമുമായുള്ള പ്രശ്‌നങ്ങളാണ് സുധാകരനെ സിപിഎമ്മില്‍ നിന്നും അകറ്റിയത്. എന്നാല്‍ ഇപ്പോള്‍ സലാം പിന്തുണയ്ക്കുന്നു.
സുധാകരനെ ആക്രമിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ ചില എഴുത്തുകള്‍ കണ്ടു. അതില്‍ സുധാകരന്‍ രക്തസാക്ഷിയുടെ സഹോദരന്‍ ആണെന്ന തോന്നല്‍ എഴുതിയവര്‍ക്ക് എന്തുകൊണ്ട് ഉണ്ടായില്ല. അങ്ങനെ ആക്രമിക്കേണ്ട ആളല്ല അദ്ദേഹം. ആറ് പതിറ്റാണ്ട് പാരമ്പര്യമുള്ള ആളാണ്. രക്തസാക്ഷി കുടുംബാംഗമാണ്. മോശമായ ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ പോട്ടിത്തെറിച്ച് പറയും. അത് പറയുന്നത് തെറ്റായി കണക്കാക്കേണ്ട കാര്യമില്ലെന്നും സലാം പറഞ്ഞു.