കാർ ഓടിക്കവേ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി; സംഭവം കൊച്ചി കളമശ്ശേരിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-03-15 16:03 GMT
കൊച്ചി: കളമശ്ശേരി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വൻ അപകടം. കാര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അപകടം ഉണ്ടായതെന്നാണ് സൂചനകൾ. ഇന്ന് വൈകിട്ടാണ് അപകടം നടന്നത്.
മീഡിയന് മുകളിലൂടെ എതിര്‍ദിശയില്‍ എത്തിയ കാര്‍ മൂന്ന് വണ്ടികളിലാണ് ഇടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ സമീപവാസികള്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഇടിയേറ്റ് മറ്റ് മൂന്ന് കാറുകള്‍ക്കും വലിയ തകരാര്‍ പറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.