'ജീവനെടുത്ത അബദ്ധം..'; പേസ്റ്റ് രൂപത്തിലാക്കിയ എലിവിഷം അറിയാതെ എടുത്ത് പല്ലുതേച്ചു; വിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; മരണം ചികിത്സയിലിരിക്കെ; കണ്ണീരോടെ ഉറ്റവർ

Update: 2025-03-15 14:28 GMT

പാലക്കാട്: അബദ്ധത്തതിൽ എലിവിഷം കൊണ്ട് പല്ലുതേച്ച മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടിയിലാണ് ദാരുണ സംഭവം നടന്നത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്.

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 21 നായിരുന്നു സംഭവം നടന്നത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി ഉപയോഗിച്ച് അബദ്ധത്തിൽ പല്ലുതേച്ചതോടെയാണ് വിഷം മൂന്ന് വയസുകാരിയുടെ ഉള്ളിൽ ചെന്നത്. അത്യാസന്ന നിലയിലായി കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒടുവിൽ ജീവൻ രക്ഷിക്കാൻ സാധിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Similar News