ആരോഗ്യരംഗത്ത് സാമൂഹ്യപ്രവര്‍ത്തകര്‍ക്കായി 'റിനൈസന്‍സ്'; ബിലീവേഴ്‌സ് ആശുപത്രിയില്‍ സാമൂഹ്യ സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല

ആരോഗ്യരംഗത്ത് സാമൂഹ്യപ്രവര്‍ത്തകര്‍ക്കായി 'റിനൈസന്‍സ്'

Update: 2026-03-13 13:02 GMT

തിരുവല്ല : ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി സാമൂഹ്യ സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18 - അന്താരാഷ്ട്ര സാമൂഹ്യ സേവന ദിനത്തിന് മുന്നോടിയായി, റിനൈസന്‍സ് എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ രംഗത്ത് സാമൂഹ്യപ്രവര്‍ത്തകരുടെ സ്വാധീനവും സേവനവും മെച്ചപ്പെടുത്തുക വഴി രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മൂല്യവത്തായ പരിചരണവും പിന്തുണയും നല്‍കുക എന്ന ലക്ഷ്യവുമായാണ് ഏകദിന ശില്പശാല നടന്നത്.

കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളില്‍ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യ പ്രഭാഷണം നിര്‍വഹിച്ച പരിപാടി ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സ് മെഡിക്കോ സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ശ്രീ സച്ചിന്‍ കെ തോമസ് ഉദ്ഘാടനം ചെയ്തു.

കോട്ടയം ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ ഐപ്പ് വര്‍ഗീസ്, ബിലീവേഴ്‌സ് ആശുപത്രി സാമൂഹ്യ സേവന വിഭാഗം മേധാവി ശ്രീമതി ആന്‍ ജോര്‍ജ്, കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി ബ്ലെന്‍സി ഡയാന ജോണ്‍ എന്നിവര്‍ സംസാരിച്ചു. വെല്ലൂര്‍ സിഎംസി റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ഡോ ഗുരു നാഗരാജന്‍, കളമശ്ശേരി രാജഗിരി ആശുപത്രി സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ പി ഓ ജോര്‍ജ് അടക്കമുള്ള ആരോഗ്യ സാമൂഹ്യ സേവനരംഗത്തെ പ്രഗത്ഭര്‍ പ്രസ്തുത ശില്പശാലയില്‍ പ്രഭാഷകരായെത്തി. സാമൂഹ്യ സേവന ബിരുദ - ബിരുദാനന്തര കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികളും വിവിധ ആശുപത്രികളിലെ സാമൂഹ്യ സേവന, മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരും അടക്കം 150 ഓളം പേര്‍ പങ്കെടുത്തു. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

Tags:    

Similar News