കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവുമായി മുങ്ങി; പോകുന്നതിനിടെ നേരെ ചെന്നുപെട്ടത് പോലീസിന്റെ മുന്നിൽ; കള്ളനെ കൈയ്യോടെ പൊക്കി

Update: 2026-03-13 14:24 GMT

കോഴിക്കോട്: തോടന്നൂരിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന മോഷ്‌ടാവിനെ പുലർച്ചെയുള്ള പട്രോളിംഗിനിടെ വടകര പോലീസ് സാഹസികമായി പിടികൂടി. താഴെയങ്ങാടി സ്വദേശി ലത്തീഫാണ് പോലീസിന്റെ വലയിലായത്. ഇയാളിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും ഭണ്ഡാരത്തിൽ നിന്ന് കവർന്ന പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വടകര മേഖലയിൽ മോഷണ പരമ്പരകൾ പതിവായതോടെ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. തോടന്നൂർ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് മുന്നിലേക്കാണ് മോഷണം കഴിഞ്ഞ് പണവുമായി ലത്തീഫ് അപ്രതീക്ഷിതമായി എത്തിപ്പെട്ടത്. റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടതോടെ പോലീസ് ജീപ്പ് നിർത്തി. പോലീസിനെ കണ്ടതോടെ ലത്തീഫ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Tags:    

Similar News