രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്ത് എക്സൈസ്
By : സ്വന്തം ലേഖകൻ
Update: 2026-03-13 16:08 GMT
കായംകുളം: കണ്ടല്ലൂർ കൊച്ചി ജെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ വലയിൽ കുടുങ്ങി. 7.15 ഗ്രാം ബ്രൗൺഷുഗറും 12.96 ഗ്രാം കഞ്ചാവുമായി അസ്റാഫുൽ (44) എന്നയാളെയാണ് പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ വൻ ലാഭത്തിനായി ലഹരി വസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് എക്സൈസ് ഷാഡോ സംഘം പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കൃത്യമായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പും പലതവണ കായംകുളം എക്സൈസ് സമാനമായ രീതിയിൽ ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്.