നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

Update: 2025-07-28 18:13 GMT

ശബരിമല: നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 30 നാണ് നിറപുത്തരി. ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ 29ന് വൈകിട്ട് പതിനെട്ടാംപടിയില്‍ സമര്‍പ്പിക്കും. 30ന് പുലര്‍ച്ചെ 5ന് നടതുറന്ന്, നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും.

നിറപുത്തരിയ്ക്കായുള്ള നെല്‍കതിരുകളുമായി ഘോഷയാത്ര നാളെ പുലര്‍ച്ചെ 4.30ന് അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. നിറപുത്തരി പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 30ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Tags:    

Similar News