മേല്‍ശാന്തിയായിരുന്ന ക്ഷേത്രത്തില്‍ പത്ത് വര്‍ഷത്തിനു ശേഷമെത്തി മോഷണം; പ്രതി അറസ്റ്റില്‍
മേല്‍ശാന്തിയായിരുന്ന ക്ഷേത്രത്തില്‍ പത്ത് വര്‍ഷത്തിനു ശേഷമെത്തി മോഷണം; പ്രതി അറസ്റ്റില്‍
അഞ്ചല്‍: മേല്‍ശാന്തിയായി ജോലിചെയ്തിരുന്ന ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമെത്തി കവര്‍ച്ച നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചല്‍ വടമണ്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലാണ് സജിത്ത് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. പത്ത് വര്‍ഷം മുമ്പ് സജിത്ത് ഈ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലി ചെയ്തിരുന്നുയ
ക്ഷേത്രത്തെക്കുറിച്ച് നല്ലതുപോലെ അറിയാവുന്ന സജിത് നമ്പൂതിരി മൂന്നുമാസങ്ങള്‍ക്കു മുന്‍പാണ് രാത്രിയിലെത്തി കാണിക്ക വഞ്ചി കുത്തി തുറന്നത്. രണ്ട് വഞ്ചികളിലെ പണമാണ് മോഷണം പോയത്. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ 2015-ല്‍ ഈ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലി ചെയ്തിരുന്നു.
സമാന കേസില്‍ കൊട്ടാരക്കര പോലീസ് സജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കൊട്ടാരക്കര പോലീസിന്റെ ചോദ്യം ചെയ്യലിലാണ് വടമണ്‍ ക്ഷേത്രത്തിലെ മോഷണത്തില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയത്.