സ്‌കൂട്ടർ ഇന്നോവയുമായി കൂട്ടിയിടിച്ച് വൻ അപകടം; ഇടിയുടെ ആഘാതത്തിൽ വണ്ടി തവിടുപൊടിയായി; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

Update: 2025-10-27 07:44 GMT

കോട്ടയം: കോട്ടയം പൊൻകുന്നം മേഖലയിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശി അനൂപ് രവിയാണ് (27) മരണപ്പെട്ടത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അതേസമയം, കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ മറ്റൊരു അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധുവാണ് അന്ന് മരിച്ചത്. ഈ അപകടത്തിൽ ബസ്സിലുണ്ടായിരുന്ന 18 പേർക്ക് പരിക്കേൽക്കുകയും ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 49 പേരാണ് അന്ന് ബസ്സിലുണ്ടായിരുന്നത്. നേരിയ പരിക്കേറ്റവർ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് കുറവിലങ്ങാട് അപകടമുണ്ടായത്. കോഴയ്ക്കും മോനിപ്പള്ളിക്കും ഇടയിൽ ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് ബസ് മറിഞ്ഞത്. വളവ് തിരിഞ്ഞുവന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

Tags:    

Similar News