കസ്റ്റംസിന് കിട്ടിയ രഹസ്യവിവരം നിർണായകമായി; സ്‌കൂട്ടറില്‍ കറങ്ങി നടക്കവേ പിടിച്ചു നിർത്തി പരിശോധന; പ്ലാസ്റ്റിക് ചാക്കില്‍ കോടികളുടെ തിളക്കം; കൈയ്യോടെ പൊക്കി

Update: 2025-11-21 07:26 GMT

മാനന്തവാടി: സംസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ കുഴൽപ്പണ വേട്ടകളിലൊന്ന് വയനാട് മാനന്തവാടിക്കടുത്ത് ചെറ്റപ്പാലത്ത് നടന്നു. മൂന്ന് കോടിയിലധികം രൂപയുടെ ഹവാല പണമാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഹ്യൂണ്ടായി ക്രെറ്റ കാറിൽ ഒളിപ്പിച്ച പണം കണ്ടെത്തിയത്.

ബെംഗളൂരുവിലെ കെ.ആർ. നഗറിൽ നിന്നാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ പണം കാറിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലേക്ക് മാറ്റിയത്. വടകരയിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. ആസിഫ്, മുഹമ്മദ് ഫാസിൽ, റസാഖ് എന്നിവർ ഉൾപ്പെടെ അഞ്ച് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരം കമ്മീഷൻ കൈപ്പറ്റി ഹവാല പണം കൈമാറാറുണ്ടെന്ന് അറസ്റ്റിലായ സൽമാനും മുഹമ്മദും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കസ്റ്റംസിന്റെ സഹായത്തോടെ എസ്.ബി.ഐ. മാനന്തവാടി ശാഖയിൽ വെച്ച് കൗണ്ടിങ് മെഷീൻ ഉപയോഗിച്ചാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

Tags:    

Similar News