തെരഞ്ഞെടുപ്പ് പ്രചരണം കളറാക്കാൻ ഒരുങ്ങി കോൺഗ്രസ്‌; പ്രിയങ്ക ഗാന്ധിക്കൊപ്പം അമ്മ സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും; കേരളത്തിലെത്തുന്നത് വർഷങ്ങൾക്ക് ശേഷം; റോഡ് ഷോയിൽ പങ്കെടുക്കും

Update: 2024-10-20 08:27 GMT

സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞെടുപ്പ് പരിപാടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ വയനാട്ടിലും പ്രിയങ്ക ഗാന്ധിയുടെ പ്രചരണം പൊടിപൊടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്‌.

പ്രിയങ്ക ഗാന്ധിക്കൊപ്പം അവരുടെ അമ്മ സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

പ്രിയങ്കയുടെ കന്നി മത്സരമാണ് വയനാട്ടിൽ നടക്കുന്നത്. സോണിയയും രാഹുലും പ്രിയങ്കയും മറ്റന്നാൾ വയനാട്ടിൽ എത്തും.കൽപ്പറ്റയിൽ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ പങ്കെടുക്കും.

നാമനിർദ്ദേശ പത്രിക സമർപ്പണത്തിനൊപ്പം പോകും. അതുപോലെ വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി പ്രചാരണത്തിനായി കേരളത്തിലെത്തുന്നത് എന്ന പ്രത്യകതയും ഉണ്ട്.

Tags:    

Similar News