പാനൂരില്‍ വീട് നിര്‍മ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു

പാനൂരില്‍ വീട് നിര്‍മ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു

Update: 2026-02-20 07:06 GMT

കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. പാനൂരിലെ സെന്‍ട്രല്‍ പൊയിലൂര്‍ മേപ്പാട്ട് വീട് പുനര്‍ നിര്‍മ്മാണത്തിനായി മണ്ണ് ജെ. സി.ബി ഉപയോഗിച്ച് നീക്കുന്നതിനിടയില്‍ അജ്ഞാതര്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് സ്‌ഫോടനം. സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

ബോംബിന്റെചീള് തെറിച്ച് പരിക്കേറ്റ മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ സുമിത് ലാലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് സാരമുള്ളതല്ല. മണ്‍പൊത്തി നടിയില്‍ ഒളിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചെ തെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം പ്രദേശത്ത് ബോംബുകള്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കണ്ണൂരില്‍ നിന്നെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പാനൂര്‍ , കൊളവല്ലൂര്‍ പൊലിസ് പ്രദേശത്ത് ബോംബുകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയൊന്നും കണ്ടെത്താനായില്ല പ്രദേശത്ത് കനത്ത പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. നേരത്തെയും ഈ പ്രദേശത്ത് ബോംബുകള്‍ പൊലിസ് റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News