ദേശീയ വനിതാ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം വിവാഹപൂര്‍വ്വ സംവാദ കേന്ദ്രം തിരുവനന്തപുരത്തും കോഴിക്കോട്ടും; സ്വപ്‌നകൂടുമായി സ്ത്രീചേതന

Update: 2025-03-09 05:36 GMT

തിരുവനന്തപുരം: സ്വപ്നക്കൂട് - ദേശീയ വനിതാ കമ്മീഷന്‍ വിവാഹപൂര്‍വ്വ സംവാദ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്ത്രീചേതന അന്തരാഷ്ട്ര വനിതാദിനത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം വിവാഹപൂര്‍വ്വ സംവാദ കേന്ദ്രം തിരുവനന്തപുരത്തും കോഴിക്കോട്ടും ആരംഭിച്ചു.

മാര്‍ച്ച് 8-ാം തീയ്യതി റാണി ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്തു. ജീവിതത്തില്‍ ഒരുപാട് കഷ്ടതകളും നഷ്ടങ്ങളും ഉണ്ടെന്ന് നമുക്ക് അറിയാമെങ്കിലും,പറ്റുന്നിടത്ത്് വെളിച്ചം എത്തി ക്കുക, ഒരു പുഞ്ചിരി വരുത്തുക, ഹ്യദയത്തില്‍ ഒരു സമാധാനം വരുത്തുക എന്നത് വളരെ ആവശ്യമാണ്. വിവാഹ ജീവിതത്തില്‍ രസക്കുറുവകള്‍ പണ്ടു ഉണ്ടായിരുന്നങ്കിലും ഇന്നു വിവാഹമോചനങ്ങള്‍

വര്‍ദ്ധിക്കുന്നു. വിവാഹം കഴിക്കുന്നത് പിരിയാന്‍ അല്ല; ഒരുമിച്ച് ജീവിക്കാനാണ്. ഈ നിലയില്‍ വിവാഹപൂര്‍വ്വ സംവാദകേന്ദ്രങ്ങള്‍ കുടുംബങ്ങളില്‍ ഒരുമ ഉണ്ടാക്കാന്‍ കഴിയട്ടെ എന്ന് റാണി ഗൗരിലക്ഷമിഭായി പറഞ്ഞു.

ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ശ്രീമതി വിജയ രഹാട്കര്‍ അയച്ച സന്ദേശം സ്ത്രീചേതന സെക്രട്ടറി ഡോ.താജി ജി.ബി അറിയിച്ചു. യോഗത്തില്‍ സ്ത്രീചേതന ജനറല്‍ സെക്രട്ടറി ഡോ.കെ.എ സ്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് അവന്തിക ഷൈന്‍, ഡോ.എസ് ജയശ്രീ, ജയാ രഘു എന്നിവര്‍ സംസാരിച്ചു.

വിവാഹജീവിതത്തിന് മാനസികവും വൈകാരികവുമായ തയ്യാറെടുപ്പ് നടത്തുന്നതിനും വൈവാഹിക ജീവിതത്തില്‍ പിരിമുറക്കങ്ങള്‍ ഉണ്ടയാല്‍ ആശയവിനിമയത്തിലൂടെ പ്രശ്‌നപരിഹാര ത്തിന് ശ്രമിക്കുന്നതിനും സ്വപ്നക്കൂട്-പ്രീമാരിറ്റല്‍ കമമ്യൂണിക്കേഷന്‍ സെന്ററിലൂടെ സഹായം തേടാവുന്നതാണ്. സ്വപ്നക്കൂടിലേക്ക് വിളിക്കാം ഫോണ്‍ നമ്പര്‍ 9947793331

Tags:    

Similar News