പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനോവിഷമം; എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
കണ്ണൂർ: പരിയാരം പിലാത്തറയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് സംഭവം. പെരിയാട്ട് വാടക വീട്ടിൽ താമസിക്കുന്ന രാജേഷ്-വിജിന ദമ്പതികളുടെ മകനാണ് അജുൽരാജി(13)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. മാർക്കു കുറഞ്ഞതിന് സ്കൂളിലെ അധ്യാപകർ വഴക്കുപറയുമോ എന്ന് അജുലിനു പേടിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
ഉച്ചഭക്ഷണത്തിനു ശേഷം അമ്മ വിജിനയും ഇളയ മകളും വിശ്രമിക്കാൻ കിടക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ഇവർ എഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പിലാത്തറ മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ്. പോസ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.