പതിനെട്ടാമത് മണപ്പുറം എംബിഎ അവാർഡ് സർ സോഹൻ റോയ്ക്ക് സമ്മാനിച്ചു; നേട്ടത്തോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബിൽ അംഗത്വം
കൊച്ചി: പതിനെട്ടാമത് മണപ്പുറം മൾട്ടിബില്യണയർ ബിസിനസ് അച്ചീവർ (എംബിഎ) അവാർഡ് ഏരീസ് ഗ്രൂപ്പ് ഫൗണ്ടർ &സിഇഒ സർ സോഹൻ റോയ്ക്ക് സമ്മാനിച്ചു. കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമാചടങ്ങിൽ പ്രഥമ എംബിഎ അവാർഡ് ജേതാവ്, മണപ്പുറം ഫിനാൻസ്എം ഡി ആൻഡ് സി ഇ ഒ, വി പി നന്ദകുമാർ പുരസ്കാരം സമ്മാനിച്ചു. എംബിഎ അവാർഡ്, എഫ്ഐസിഎഫ് ക്ലബ്ബ് എന്നിവയുടെ സ്ഥാപകനും പെഗാസസ് ചെയർമാനുമായ അജിത് രവി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഈ നേട്ടത്തോടുകൂടി ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ (എഫ്ഐസിഎഫ്) സർ സോഹൻ റോയ്ക്ക് അംഗത്വം ലഭിക്കും.
ആയിരം കോടി ആസ്തിയും സാമൂഹികപ്രതിബദ്ധതയുമുള്ള ബിസിനസ്സുകാരും, എംബിഎ അവാർഡ് ജേതാക്കളുമായവരുടെ ഒരു വിശിഷ്ട ക്ലബ്ബാണ് എഫ്ഐസിഎഫ്. കൂടാതെ ലോകത്തിലാദ്യമായി മെമ്പർഷിപ്പിന് യാതൊരുവിധ ഫീസും ഈടക്കാത്ത ഒരേയൊരു സമ്പന്നരുടെ ക്ലബ് കൂടിയാണിത്. മികച്ച ബിസിനസ്സ് നേട്ടങ്ങളെയും മികവുകളെയും പ്രതിനിധീകരിച്ച്, സാമൂഹിക ലക്ഷ്യങ്ങളിൽ സജീവമായി സംഭാവന നൽകിക്കൊണ്ട് സംരംഭകർക്ക് പ്രചോദനമായി നിലകൊള്ളുന്ന, സാമൂഹിക പുരോഗതിക്കായി അവരുടെ ആശയങ്ങൾ പ്രയോജനപ്പെടുത്താൻ എഫ്ഐസിഎഫ് ലക്ഷ്യമിടുന്നു.
ശ്രീ വി പി നന്ദകുമാർ, ശ്രീ ജോയ് ആലുക്കാസ്, എം എ യൂസഫ് അലി, ശ്രീ ടി എസ് കല്യാണരാമൻ, ശ്രീ പി എൻ സി മേനോൻ, ശ്രീ ഗോകുലം ഗോപാലൻ, ഡോ രവി പിള്ള, ശ്രീ എം പി രാമചന്ദ്രൻ, കൊച്ചൗസെഫ് ചിറ്റിലപ്പിള്ളി, സാബു എം ജേക്കബ് , ഡോ വിജു ജേക്കബ്, ഡോ എ വി അനൂപ്, ഡോ വർഗീസ് കുര്യൻ, അഡ്വ പി കൃഷ്ണദാസ്, ഡോ. ഹഫീസ് റഹ്മാൻ തുടങ്ങിയവരാണ് മുൻ എംബിഎ അവാർഡ് ജേതാക്കൾ.