ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി; നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ്സ് മതിലിൽ ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം
By : സ്വന്തം ലേഖകൻ
Update: 2024-10-06 12:00 GMT
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായി. കൂടരഞ്ഞി വീട്ടിപ്പാറ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. അപകടത്തിൽ യാത്രക്കാരുടെ പരിക്കുകൾ സാരമുള്ളതല്ല. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടമുണ്ടാകാൻ കാരണം.
മതിലിൽ ഇടിച്ച് ബസ് നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. തിരുവമ്പാടി ഡിപ്പോയിൽ നിന്ന് കൂടരഞ്ഞി വഴി കക്കാടം പൊയിലിലേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ്സ് അപകടത്തിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. ബസിന്‍റേത് തേയ്മാനമുണ്ടായ ടയറുകളാണ് എന്ന് നാട്ടുകാർ ആരോപിച്ചു.