തളിപ്പറമ്പ് നഗരത്തില്‍ തീപിടിത്തത്തിനിടെ പര്‍ദ്ദയണിഞ്ഞ് മോഷണം; സിസി ടിവി പരിശോധിച്ചപ്പോള്‍ പുറത്തുവന്നത് മോഷണ വിവരം

തളിപ്പറമ്പ് നഗരത്തില്‍ തീപിടിത്തത്തിനിടെ പര്‍ദ്ദയണിഞ്ഞ് മോഷണം

Update: 2025-10-12 17:31 GMT

തളിപ്പറമ്പ് :തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപമുണ്ടായ തീപിടുത്തത്തിനിടയില്‍ തൊട്ടടുത്ത മറ്റൊരു കടയില്‍ മോഷണം നടത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നബ്രാസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ്പത്തായിരം രൂപയില്‍ കൂടുതല്‍ വിലവരുന്ന സാധനങ്ങള്‍ മോഷണം പോയത്. സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. തളിപ്പറമ്പ് നഗരം തീപിടിത്തത്തില്‍ സ്തംഭിച്ച് നില്‍ക്കുമ്പോഴാണ് പര്‍ദ ധരിച്ചെത്തി അഞ്ജാതന്‍ മോഷണം നടത്തിയത് ' എകദേശം 10000 ത്തിലധകം രൂപ വില വരുന്ന സാധങ്ങളാണ് കടയില്‍ നിന്ന് നഷ്ടപ്പെട്ടത് . തീപിടുത്ത സമയത്ത് നബ്രാസിലെ ജീവനക്കാരുടെ ശ്രദ്ധ മാറിയപ്പോഴാണ് മോഷണം നടന്നത്.

കയ്യില്‍ കവറുമായി വന്ന് പെര്‍ഫ്യൂം, വെളിച്ചെണ്ണ ചായപ്പൊടി, സൗന്ദര്യവര്‍ദ്ധ വസ്തുക്കള്‍, അരി തുടങ്ങിയ വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. മോഷ്ടാവിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലിസ് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതുപോലെ തൊട്ടടുത്ത കോംപ്‌ളക്‌സ് കത്തി നശിക്കുമ്പോള്‍ പര്‍ദ്ദയണിഞ്ഞ് മുഖം മറച്ച് മോഷണം നടത്തിയത് സ്ത്രീയാണോ അതോ പുരുഷനാണോയെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.

Tags:    

Similar News